കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം മാന്നാംകോണം സ്വദേശി സജീവാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു കേസിന് ആസ്പദമായ സംഭവം.കഴിഞ്ഞ ശനിയാഴ്ച എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
കന്യാകുമാരി-പുണെ എക്‌സ്പ്രസില്‍ തൃശ്ശൂരിലേക്ക് പോകാനെത്തിയതായിരുന്നു പെണ്‍കുട്ടി. സ്റ്റേഷനിലെത്തിയ ട്രെയിനില്‍ കയറാന്‍ നില്‍ക്കുന്നതിനിടെയാണ് ട്രെയിനില്‍നിന്ന് ഇറങ്ങുകയായിരുന്ന പ്രതി പെണ്‍കുട്ടിയെ കയറിപിടിച്ചത്. ഇത് പെണ്‍കുട്ടി ചോദ്യംചെയ്യുകയും ഇയാളെ തടഞ്ഞുവെയ്ക്കുകയുംചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി സംഭവം മൊബൈല്‍ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ പ്രതി ഫോണ്‍ തട്ടിമാറ്റി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റുള്ളവരും പോലീസും ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ സഹിതം പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിക്രമം കാട്ടിയ ആളെ സധൈര്യം എതിര്‍ക്കുകയും ചോദ്യംചെയ്യുകയും ചെയ്ത പെണ്‍കുട്ടിക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.
തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതിനൊപ്പം പെൺകുട്ടി കേരളാ പൊലീസിന് നന്ദി പറയുകയും ചെയ്തു.അറസ്റ്റിലായ സജീവ് സൈന്യത്തിലെ ശുചീകരണത്തൊഴിലാളിയാണെന്നാണ് പോലീസിന് നല്‍കിയ മൊഴി. ഇയാളുടെ പശ്ചാത്തലമടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.