Share this Article
KERALAVISION TELEVISION AWARDS 2025
പിതാവിനൊപ്പം അലക്കാനും കുളിക്കാനുമെത്തി; കൺമുന്നിൽ മൂന്നു പെൺമക്കളും മുങ്ങിത്താണു
വെബ് ടീം
posted on 30-08-2023
1 min read
THREE SISTERS DROWNED

മണ്ണാർക്കാട്: ഉച്ചയ്ക്ക് 1.30 ഓടെയാണ് റിൻഷി,നിഷിത,റമീഷ എന്നീ സഹോദരിമാർ മുങ്ങി മരിച്ചത്.പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതാണ് ഇവർ. പിതാവ് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തിൽ ഇറങ്ങിയതായിരുന്നു ഇവർ. കുളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിൽ മുങ്ങി. രക്ഷിക്കാനായി മറ്റ് രണ്ടു പേരും വെള്ളത്തിലേക്ക്  ചാടി. ഇതോടെ മൂവരും അപകടത്തിൽപ്പെട്ടു.

ഇവരുടെ സഹോദരന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. മാതാവാണ് സഹോദരന് വൃക്ക നല്‍കിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാല്‍ പിതാവാണു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അതുകൊണ്ടാണ് പിതാവിനൊപ്പം പെണ്‍മക്കള്‍ മൂന്നുപേരും അലക്കുന്നതിനും മറ്റുമായെത്തിയത്.  

യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി, സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ  നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ ബന്ധുക്കൾക്ക്  വിട്ടു നൽകും.

വിവാഹിതരായ രണ്ടു പേർ ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു. റിൻഷി നഴ്സിങ് വിദ്യാർത്ഥിനിയാണ്. സമീപത്തെ പറമ്പിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളാണ് സംഭവം ആദ്യം കണ്ടത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories