കൊച്ചി: എറണാകുളത്ത് മൂന്ന് ആൺകുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്.രാവിലെ 11 മണി മുതലാണ് വിദ്യാർത്ഥികളെ കാണാതായതെന്നാണ് വിവരം. മൂവരും ട്രെയിനിൽ കയറി പോയെന്ന് സംശയമുണ്ട്.
കുട്ടികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പൊലീസും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്.മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് മുഹമ്മദ് അഫ്രദ്, ആദിൽ മുഹമ്മദ് എന്നിവർ. മുഹമ്മദ് അഫ്രീദിന്റെ സഹോദരനാണ് കാണാതായ മൂന്നാമനായ മുഹമ്മദ് ഹഫീസ്. മട്ടാഞ്ചേരി ഗുജറാത്തി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹഫീസ്.