Share this Article
News Malayalam 24x7
ചലച്ചിത്ര,മാധ്യമപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു
Cinematographer and journalist chelavoor Venu passed away

ചലച്ചിത്ര,മാധ്യമപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു.  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ചലച്ചിത്ര പ്രവർത്തകൻ എഴുത്തുകാരൻ ഫിലിം സൊസൈറ്റി പ്രവർത്തകൻ എന്നീ നിലകളിൽ എല്ലാം  പ്രശസ്തനായിരുന്നു ചെലവൂർ വേണു. 

ചലച്ചിത്ര നിരൂപകനായാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്.  സൈക്കോ മനശാസ്ത്ര മാസികയുടെ പത്രാധിപർ ആയിരുന്നു. മനസ്സ് ഒരു സമസ്യ മനസ്സിന്റെ വഴികൾ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ. സംവിധായകനായ ജോൺ എബ്രഹാമിന്റെ ജീവിതമാസ്പദമാക്കി നിർമ്മിച്ച ജോൺ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.സംസ്കാരം പിന്നീട് നടക്കും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories