Share this Article
News Malayalam 24x7
ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ ഈ ജില്ലയിൽ നാളെ പണിമുടക്കും
വെബ് ടീം
18 hours 51 Minutes Ago
1 min read
BEVCO

കൊച്ചി: എറണാകുളം ജില്ലയിൽ ബെവ്കോയിൽ ഐഎൻടിയുസിയും എഐടിയുസി സംഘടനയിലെ അം​ഗങ്ങളായ മുഴുവൻ ജീവനക്കാരും നാളെ പണി മുടക്കി തൃപ്പൂണിത്തുറ പേട്ട വെയർഹൗസിൻ്റെ മുന്നിൽ രാവിലെ 10.30 മുതൽ ധർണയിരിക്കുമെന്ന് അറിയിച്ചു. ധർണ ഐഎൻടിയുസി ജില്ല പ്രസിഡൻ്റ് കെ കെ ഇബ്രാഹിംകൂട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും സംയുക്ത സമരസമതി ചെയർമാൻ കെ പി ജോഷി അറിയിച്ചു.

ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച സർക്കാരിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം. അധിക അലവൻസ് 600 രൂപയായി ഉയർത്തണമെന്നും ജീവനക്കാരെ കൊണ്ട് കാലിക്കുപ്പികൾ തിരിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. പൊതു അവധികൾ പോലും ബാധകമാകാതെ പതിനൊന്ന് മണിക്കൂറിലധികം ജോലിചെയ്യുന്ന ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നും കെഎസ്‌ബിസി ലാഭവിഹിതത്തിൽ നിന്ന് ഗാലനേജ് ഫീ ഈടാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories