Share this Article
News Malayalam 24x7
കൊടുങ്ങല്ലൂര്‍ അഴീക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ കാണാതായി
Fishing boats from Kodungallur Azhikode have gone missing

ശക്തമായ കാറ്റില്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ കാണാതായി. ചൊവ്വാഴ്ച്ച രാത്രിയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ മൂന്ന് ഫൈബര്‍ വള്ളങ്ങളാണ് കാണാതായത്.

അഴീക്കോട് തീരദേശ പൊലീസിന്റെ പട്രോളിംഗ് ബോട്ടും, ഫിഷറീസ് റെസ്‌ക്യുബോട്ടും തെരച്ചില്‍ ആരംഭിച്ചു. ഒമ്പത് വള്ളങ്ങള്‍ കാണാതായതായാണ് ആദ്യം അറിയിപ്പുണ്ടായത്. എന്നാല്‍ ഇവയില്‍ ആറ് വള്ളങ്ങള്‍ പിന്നീട് കരയിലെത്തി.നാല് തൊഴിലാളികള്‍ക്ക്  കയറാവുന്നആഴക്കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന വള്ളങ്ങളാണ് കാണാതായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories