കൊല്ലത്ത് കായികാധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ, അധ്യാപകനെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കൂടുതൽ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകനെ ആദ്യം വിദ്യാർത്ഥിയാണ് തല്ലിയതെന്നും, പിന്നീട് വിദ്യാർത്ഥിയെ തല്ലിയ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. ക്യാമ്പസ് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ തല്ലാനുള്ള സ്ഥലമല്ലെന്നും, ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഈ സംഭവത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.