Share this Article
KERALAVISION TELEVISION AWARDS 2025
കോഴിക്കോട് നാളെ മുതൽ 4 ദിവസത്തേക്ക് ജലവിതരണം മുടങ്ങും
വെബ് ടീം
posted on 04-11-2024
1 min read
water

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും. കോഴിക്കോട് കോർപ്പറേഷൻ, ഫറോക് മുൻസിപ്പാലിറ്റി തുടങ്ങി ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ , കടലുണ്ടി, മാവൂർ പഞ്ചായത്തുകൾ എന്നിവയുൾപ്പെടെ 14 പഞ്ചയത്തുകളിലും ജലവിതരണം മുടങ്ങും.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വേങ്ങേരിയിൽ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. മെഡിക്കൽ കോളജ് ഉൾപ്പെടുന്ന അത്യവശ്യ ഇടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories