Share this Article
KERALAVISION TELEVISION AWARDS 2025
തിരുവനന്തപുരം കഴക്കൂട്ടത്ത് കാര്‍ കത്തി നശിച്ചു
The car was destroyed by fire at Kazhakoottam, Thiruvananthapuram

തിരുവനന്തപുരം കഴക്കൂട്ടത്ത് കാർ പൂർണമായും കത്തി നശിച്ചു. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയവരുടെ വാഹനമാണ് കത്തിയത്. അപകടകരമായി ഓടിച്ച കാർ മറ്റു വാഹനങ്ങളിൽ തട്ടിയതിനെ തുടർന്ന് കാറിൽ വന്ന സംഘവും പ്രദേശവാസികളുമായി സംഘർഷമുണ്ടായി.

സംഭവത്തിൽ പോലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കി. കാറിന്റെ ചില്ല് തകർന്നതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന കാർ പുലർച്ചെ അഞ്ചുമണിയോടെ കത്തി നശിക്കുകയായിരുന്നു. കഴക്കൂട്ടത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. സമീപത്ത് രണ്ട് വൈദ്യുതി ട്രാൻസ്ഫോർമറുകൾ ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടർന്നില്ല. തീപിടുത്തത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണമാരംഭിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories