Share this Article
News Malayalam 24x7
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം ഇന്ന് വൈകീട്ട് തൃശ്ശൂര്‍ ജില്ലയില്‍ പ്രതിഷേധം സംഘടിപ്പിക്കും
CPM will organize a protest in Thrissur district today evening against central agencies

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം ഇന്ന് വൈകീട്ട്  തൃശ്ശൂര്‍ ജില്ലയില്‍ പ്രതിഷേധം സംഘടിപ്പിക്കും. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ലോക്കല്‍ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. കേന്ദ്ര ഏജന്‍സികളുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍  എല്‍ഡിഎഫിനെ തളര്‍ത്തുന്നതിനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം. ഇത് അംഗീകരിക്കാന്‍ ആവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കെ വി അബ്ദുല്‍ ഖാദര്‍ അറിയിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories