Share this Article
News Malayalam 24x7
പഴയ വോട്ട് പെട്ടിക്കാലത്തെ ഓര്‍മിപ്പിച്ച് സുരേഷ് നിധിപോലെ സൂക്ഷിക്കുന്ന പഴയ പോളിംഗ് ബോക്സ്
An old polling box that Suresh treasures as a reminder of the old ballot box days

വോട്ടെടുപ്പ് ഇ.വി.എം വഴിയായ ഇക്കാലത്തിന് മുന്നേ പഴയൊരു വോട്ട് പെട്ടിക്കാലമുണ്ടായിരുന്നു.. മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരവും, യുവതലമുറക്ക് അന്യവുമായ ഒരു വോട്ടുപെട്ടിക്കാലം... തൃശൂർ വടക്കാഞ്ചേരി സ്വദേശി സുരേഷ് തന്റെ അച്ഛനില്‍ നിന്നും കൈമാറിക്കിട്ടിയ ആ പഴയ പോളിംഗ് ബോക്‌സ് ഇന്നും നിധിപോലെയാണ് സൂക്ഷിക്കുന്നത്..

ആദ്യകാല വോട്ടിങ്ങ് പെട്ടി എങ്ങിനെയെന്ന് പോലും അറിയാത്ത പുതു തലമുറയ്ക്ക് അത്  പരിചയപ്പെടുത്താന്‍ കൂടിയാണ്   വാഴാനി സ്വദേശി  ടിവി സുരേഷ് തനിക്ക് കെെമാറിക്കിട്ടിയ വോട്ടു പൊട്ടി നിധിപോലെ സൂക്ഷിക്കുന്നത്..വാഴാനി വിഷ്‌ണുമായ ക്ഷേത്രം മഠാധിപതി കുടിയായ സുരേഷിന്‍റെ കയ്യിൽ ഉള്ളത്  ചരിത്രകഥ പറയുന്ന പൊന്ന് പോലൊരു  ബാലറ്റ് പെട്ടിയാണ് .

പൂർവ്വികമായി കൈമാറിക്കിട്ടിയ  ബാലറ്റ് പെട്ടി ഇന്നും നിധിപോലെയാണ്   സുരേഷ് സൂക്ഷിക്കുന്നത്..പിതാവ് വേലുവാണ് വർഷങ്ങൾക്ക് മുൻപ് പെട്ടി സുരേഷിന് കൈമാറിയത്.പിന്നീട് 2001ൽ വേലു മരണമടയുകയും ചെയ്തു..

ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ച പിതാവിൻ്റെ ഓർമകള്‍ക്കൊപ്പം, തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ പഴമയുടെ ഗന്ധവുമുള്ള പെട്ടി  അടുത്ത തലമുറയ്ക്ക് കൈമാറാനാണ് സുരേഷിന്‍റെ പദ്ധതി. ഇത് വെറുമൊരു മരപ്പെട്ടിയല്ല. മറിച്ച്  നിരവധി ആളുകളുടെ ജയപരാജയങ്ങൾ നിർണ്ണയിച്ച , ഒരു ജനാധിപത്യ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ചരിത്രത്തിന്റെ ഭാഗമായ വസ്തുകൂടിയാണെന്നും സുരേഷ് പറയുന്നു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories