Share this Article
News Malayalam 24x7
പെരുമ്പാവൂരില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്
20 people were injured in a collision between a tourist bus and a lorry carrying an excursion group in Perumbavoor

എറണാകുളം: പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. മലപ്പുറം കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 2.15 ഓടെയായിരുന്നു അപകടം. 38 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു ബസിലുണ്ടായിരുന്നത്. മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ 20 പേരില്‍ സാരമായി പരിക്കേറ്റ നാലു വിദ്യാര്‍ത്ഥികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. മറ്റുള്ളവരെ പെരുമ്പാവൂരിലെ ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories