തൃശ്ശൂരില്‍ വന്‍ ലഹരി വേട്ട. ഒരു കോടി രൂപ വിലവരുന്ന 1കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയെയാണ് എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെ പൊലീസ് പിടികൂടിയത്. ഈസ്റ്റ് പോലീസും ഡാന്‍സ് ഓഫ് സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന. ഇയാളെ ലഹരിവിരുദ്ധ സ്‌കോഡ് കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ ആര്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത് എന്നത് ഉള്‍പ്പെടെ അന്വേഷിക്കും. ഇയാളുടെ ഫോണ്‍ രേഖകളും പരിശോധിക്കും. ഇയാള്‍ കുഴല്‍പ്പണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യംചെയ്തു വരികയാണ്.