തിരുവനന്തപുരം: ആര്യശാല കണ്ണേറ്റുമുക്കിന് സമീപം വന്‍ തീപ്പിടിത്തം. യൂണിവേഴ്‌സല്‍ ഫാര്‍മയെന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. മൂന്നുയൂണിറ്റ് ഫയര്‍ എന്‍ജിനുകളെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
രാത്രി 8.15 ഓടെയാണ് തീപ്പിടിത്തം ശ്രദ്ധയില്‍ പെട്ടത്.കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കി. രണ്ടാമത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായതിനാല്‍ ഒട്ടേറെ മരുന്നുകളും രാസവസ്തുക്കളുമുള്ള കെട്ടിടമാണിത്. ഇവയ്ക്ക് തീ പിടിച്ചാലുണ്ടാകാവുന്ന അപകടം ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.