Share this Article
News Malayalam 24x7
ചാവക്കാട് എടക്കഴിയൂരിൽ വൈദ്യുതി കമ്പികൾ മാറ്റുന്ന പണിക്കിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു
A non-state worker was shocked while changing electricity wires

ചാവക്കാട് എടക്കഴിയൂരിൽ വൈദ്യുതി കമ്പികൾ മാറ്റുന്ന പണിക്കിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു.ജാർഖണ്ഡ് സ്വദേശി വികാസ് ഭൗരിക്കാണ് ഷോക്കേറ്റത്.. ഷോക്കേൽക്കുന്നതും  രക്ഷിക്കുന്നതും ആയ ദൃശ്യങ്ങൾ പുറത്തുവന്നു..

കഴിഞ്ഞദിവസം  വൈകീട്ട് 4:00 മണിയോടെ എടക്കഴിയൂർ ജുമാ മസ്ജിദിനടുത്തായിരുന്നു സംഭവം. ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരുകിലെ വൈദ്യുതി പോസ്റ്റിലെ ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിക്കിടയിലാണ് ഇയാൾക്ക് ഷോക്കേറ്റത്.

ഷോക്കേറ്റ് വൈദ്യുതി പോസ്റ്റിൽ തൂങ്ങിക്കിടന്ന ഇയാളെ തൊഴിലാളികൾ പോസ്റ്റിൽ കയറി സാഹസികമായാണ് താഴെയിറക്കിയത് പിന്നീട് കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 സാരമായി പൊള്ളലേറ്റ യുവാവ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പണികൾ നടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി ബന്ധം വിച്ചേദിച്ചിരുന്നതായി ചാവക്കാട് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.

പണി കഴിഞ്ഞതിനുശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്.എന്നാൽ ഇതിനുശേഷം ഇയാൾ എങ്ങനെ പോസ്റ്റിൽ കയറി എന്ന് അറിയില്ലെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories