Share this Article
News Malayalam 24x7
ചെറുതുരുത്തിയില്‍ ഹോട്ടലില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം
Clash between youths in hotel

തൃശ്ശൂർ  ചെറുതുരുത്തിയിൽ ഹോട്ടലിൽ സംഘർഷം. ചെറുതുരുത്തി  പാലത്തിനു സമീപത്തെ  ഹോട്ടലിൽ   ആയിരുന്നു  സംഭവം.ഇന്നലെ പുലർച്ചെ  ഒരു മണിയോടെയാണ് സംഘർഷം ഉണ്ടായത്..സംഭവത്തിന്റെ  സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ചെറുതുരുത്തി പാലത്തിനടുത്തുള്ള 'കിസ്സ്മീസ്' ഹോട്ടലിൽ ആയിരുന്നു സംഘർഷം ഉണ്ടായത്. ഭക്ഷണം കഴിക്കാൻ  എത്തിയ  യുവാക്കൾ ആണ് സംഘർഷം ഉണ്ടാക്കിയത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മറ്റുള്ളവരുമായി യുവാക്കൾ തർക്കത്തിൽ ആയി.

തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഹോട്ടലിലെത്തിയ  നാലു യുവാക്കൾ ശബ്ദം വയ്ക്കുകയും അത് ചോദ്യം ചെയ്തവരുമായി ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.. സംഘർഷത്തിനിടെ യുവാക്കൾ ഹോട്ടൽ ഭാഗികമായി തല്ലിപ്പൊളിച്ചു. അതിനിടെ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ 

നാലു യുവാക്കളെ ചെറുതുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴോളം ഇവരുടെ സംഘത്തിലുള്ളതായി പറയുന്നു. വടക്കാഞ്ചേരി, പുതുശ്ശേരി, ഭാഗങ്ങളിലുള്ള ആളുകളാണ് സംഘർഷത്തിൽ ഉൾപ്പെട്ടത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories