Share this Article
KERALAVISION TELEVISION AWARDS 2025
റോഡിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 22-10-2023
1 min read
ROAD ACCIDENT AT IRINGALAKUDA

തൃശൂര്‍: ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ ഇരുചക്രവാഹനയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂര്‍ മഠത്തിക്കര സ്വദേശി ബിജോയ് ആണ് മരിച്ചത്. 45 വയസായിരുന്നു.

ലോറി ഓണേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറിയുമായിരുന്നു ബിജോയ്. രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് ബിജോയ് തെറിച്ചുവീഴുകയായിരുന്നു. 

പുറകില്‍ വന്നിരുന്ന കാര്‍ യാത്രികര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories