Share this Article
KERALAVISION TELEVISION AWARDS 2025
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് കുട്ടിയുടെ ആഭരണം കവര്‍ന്ന പ്രതി പിടിയില്‍
Accused who stole child's jewelery from Guruvayur temple arrested

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് കുട്ടിയുടെ ആഭരണം കവര്‍ന്ന പ്രതി പിടിയില്‍. തൃശൂര്‍ മണലൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് പിടിയിലായത്. നവംബര്‍ ഒന്നിന്  കുടുംബ സമേതം ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ പെരിങ്ങോട്ടുകര  സ്വദേശിയുടെ കുട്ടിയുടെ വള മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഗുരുവായൂര്‍ ടെംബിള്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. ഗിരിയുടെ നേതൃത്തിലുള്ള സംഘമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories