കെട്ടിടത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ ഏഴാം ക്ലാസുകാരനെ പോലീസ് രക്ഷപ്പെടുത്തി. കെട്ടിടത്തിൻ്റെ രണ്ടാം നിലക്കും മൂന്നാം നിലക്കുമിടയിൽ വെയ്സ്റ്റകൾ കൂട്ടിയിടുന്ന ഭാഗത്ത്, കൈകൾ പിറകിലേക്ക് കെട്ടി കമഴ്ത്തിയിട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഈ ഭാഗത്ത് നിന്നും കുട്ടിയുടെ ഞരക്കം പോലെ ചെറിയ ശബ്ദം കേട്ടതോടെ സമീപത്തെ ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരൻ ചെന്ന് നോക്കുമ്പോൾ വെയ്സ്റ്റ് ബോക്സുകൾക്കിടയിൽ കുട്ടിയെ കെട്ടിയിടയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് അവിടെ എത്തിയ മറ്റൊരാളുടെ സഹായത്തോടെ കുട്ടിയുടെ കെട്ടഴിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് ആണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കുട്ടി അവശനിലയിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല. സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.