Share this Article
KERALAVISION TELEVISION AWARDS 2025
പള്ളുരുത്തി കൊലപാതകം; പെൺസുഹൃത്തും ഭർത്താവും അറസ്റ്റിൽ;നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പിന്നിൽ മുൻവൈരാ​ഗ്യമെന്ന് പൊലീസ്
വെബ് ടീം
posted on 24-06-2025
1 min read
ashiq

കൊച്ചി: പള്ളുരുത്തിയിലെ യുവാവിന്റെ കൊലപാതകത്തിൽ സുഹൃത്തായ യുവതിയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഷഹാന, ഭർത്താവ് ഷിഹാസ് എന്നിവരാണ് കേസിൽ പിടിയിലായത്.നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ആഷിഖ്  ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാഹിന മൊഴി നൽകി. ദമ്പതികളുടെ വീട്ടിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്.  ആഷിക്കിനോടുളള മുൻവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രതികൾ ആഷിക്കിനെ ഭീഷണിപ്പെടുത്തിയെന്നും സൂചനയുണ്ട്. അതേ സമയം ഷഹാനയും ഭർത്താവും ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതമെന്ന് ആഷിക്കിന്റെ കുടുംബം ആരോപിച്ചു.ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിലാണ് സംഭവം. വാഹനത്തിൽ ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തി പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആഷിക്കിന്‍റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

കണ്ണങ്ങാട്ട് പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ആഷിക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും സംസാരിക്കുന്നതിനിടെ ആഷിഖ് ബോധംകെട്ടുവീണതാണെന്നും യുവതി ആശുപത്രിയിൽ പറഞ്ഞത്. ശരീരം പരിശോധിച്ചപ്പോഴാണ് കാലിലെ മുറിവ് ശ്രദ്ധയിൽപെട്ടതെന്നും യുവതി മൊഴി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ മരണം കൊലപാതമെന്ന് തെളിയുകയായിരുന്നു.ആഷിഖിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഷഹാന നിരന്തരം ആഷിക്കിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. മകനെ വ്യാജ പീഡനക്കേസിൽപ്പെടുത്ത് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നുവെന്നും അക്ബർ പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories