Share this Article
News Malayalam 24x7
നെടുമങ്ങാട് സുഹൃത്തുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

 in Nedumangad friends found dead

തിരുവനന്തപുരം നെടുമങ്ങാട്  സുഹൃത്തുക്കളെ മരിച്ചനിലയിൽ കണ്ടെത്തി .  ഉളിയൂര്‍ മണക്കോട് സ്വദേശി  വിജീഷ്(26) സുഹൃത്ത് വര്‍ക്കല സ്വദേശി ശ്യാമം(26)എന്നിവരാണ് മരിച്ചത്.പൂവത്തൂര്‍ കുശര്‍ക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്തുള്ള രണ്ട് പറങ്കിമാവ് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്തിയത്.

ജെസിബി ഡ്രൈവറാണ് വിജീഷ്. ശ്യാമെന്നിവർ സുഹൃത്താണ്.വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു.ബന്ധുക്കള്‍ ഇതുസംബന്ധിച്ച് ഞായറാഴ്ച പൊലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.ഇതിനിടയിലാണ് മൃതദേഹം കാണുന്നത്.

അടുത്തടുത്തായ രണ്ട് പറങ്കിമാവ് മരത്തിലെ കൊമ്പുകളില്‍ കുരുക്കിയ കയറിലാണ് ഇരുവരുടെയും മൃതദേഹം.രണ്ടു ദിവസം മുമ്പ് വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക്  കണ്ടിരുന്നതായും ഇപ്പോള്‍ അതവിടെ കാണാനില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ശ്യമും വിജീഷും തമ്മില്‍ സൗഹൃദത്തിലായത് എങ്ങനെ എന്നതും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ല.നെടുമങ്ങാട് പോലീസ് കേസെടുത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചു.അല്‍ഫോണ്‍സണ്‍ വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്.മഹേഷ് സഹോദരനാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories