Share this Article
News Malayalam 24x7
കാട്ടാക്കടയില്‍ KSEB കരാര്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം

KSEB contract employees beaten up in Kattakkada

തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം. കഴിഞ്ഞ ദിവസം കോട്ടൂര്‍ കാപ്പുകാട് വച്ചാണ് സംഭവം. ആര്യനാട് കെഎസ്ഇബിയിലെ കരാര്‍ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മാരകായുധങ്ങളുമായി ബൈക്കുകളിലെത്തിയ ആറംഗ സംഘം ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.

 കോട്ടയ്ക്കകം സ്വദേശികളായ അജീഷ്,ശ്രീനുകുമാര്‍,കഞ്ഞിരംമൂട് സ്വദേശി ദിനീഷ്,കോണ്ടക്റ്റര്‍ ശ്രീദാസ്, ശലോമോന്‍, ഷിബു, നടരാജന്‍, വിപിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. മാസങ്ങള്‍ക്കു മുന്‍പ് ആര്യനാട് കാഞ്ഞിരംമൂട് ഭാഗത്ത് മണ്ണുകടത്തുകാരുടെ ടിപ്പറുകള്‍ ദിനീഷ് തടയുകയും പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമണം എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ ഒരു മൊബൈല്‍ ഫോണും രണ്ടു പവന്റെ മാലയും നഷ്ടമായി. പരിക്കേറ്റ എട്ട് പേരും ആര്യനാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories