Share this Article
News Malayalam 24x7
മകന്‍ അമ്മയെ മര്‍ദിച്ചുകൊലപ്പെടുത്തി; മകന്‍ ബ്രഹ്മദേവൻ കസ്റ്റഡിയിൽ
വെബ് ടീം
posted on 26-02-2024
1 min read
Son killed mother

ആലപ്പുഴ: കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചുകൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയം തോന്നി നടത്തിയ അന്വേഷണത്തിൽ മർദനമേറ്റതായി സൂചന ലഭിച്ചു.

തലക്ക് ക്ഷതമേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories