വയനാട് ചീരാലില്‍ വീണ്ടും പുലി ആക്രമണം. വീട്ടില്‍ കെട്ടിയിട്ടിരുന്ന മൂരിക്കുട്ടിയെ കൊന്ന് ഭക്ഷിച്ചു. കരിങ്കാളിക്കുന്ന് താവരിമല രാജേഷിന്റെ മൂരിക്കുട്ടിയെയാണ് പുലി കൊന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണം. പുലിയുടെ സാന്നിധ്യം പതിവായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞമാസം 21 നും 23 നും ഇതേ മേഖലയില്‍ പുലി ഒരാടിനെയും പശുവിനെയും ആക്രമിച്ച് കൊന്നിരുന്നു. നാട്ടുകാരില്‍ ചിലര്‍ പുലിയെ കണ്ടതോടെ സമീപത്തെ കൃഷിയിടത്തില്‍ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. പുലിയെ പിടിക്കാന്‍ വനംവകുപ്പ് ലൈവ് ക്യാമറകള്‍ സ്ഥാപിക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടാവുന്നത്.