Share this Article
News Malayalam 24x7
തൃശ്ശൂര്‍ ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ യുവാക്കളുടെ ഗുണ്ടായിസം

Youth hooliganism at mobile shop in Thrissur Sakthan stand

തൃശൂര്‍ ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ യുവാക്കളുടെ ഗുണ്ടായിസം.  ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫോണിന്‍റെ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ എത്തിയതായിരുന്നു യുവാക്കൾ. ഇതിന് മുമ്പ് വന്നവരുടെ സ്ക്രീൻ ഗാർഡ് ഒട്ടിക്കണമെന്നും അതുവരെ കാത്ത് നിൽക്കണമെന്നും കടയുടമ പറഞ്ഞു. 

ഇതിന് പിന്നാലെയായിരുന്നു  യുവാക്കൾ അസഭ്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെതുടര്‍ന്ന് കടയുടമ തൃശ്ശൂർ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസ് എത്തും മുമ്പ് പ്രതികൾ കടന്ന് കളഞ്ഞു. കടയിൽ ഉള്ളവർ പകർത്തിയ  ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും തൃശ്ശൂർ   ഈസ്റ്റ് പൊലീസ് അറിയിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories