Share this Article
News Malayalam 24x7
വീട്ടുകാർ മൂകാംബികയിൽ പോയി; മൊറാഴയിൽ മോഷണം; പത്ത് പവനും പതിനയ്യായിരം രൂപയും കവർന്നു
വെബ് ടീം
posted on 27-05-2024
1 min read
10-pawan-gold-and-15000-rupees-were-stolen-from-house-in-kannur

കണ്ണൂർ മൊറാഴയിൽ വീട്ടിൽ മോഷണം. പത്ത് പവനും പതിനയ്യായിരം രൂപയും കവർന്നു. അഞ്ചാം പീടികയിലെ കുന്നിൽ ശശിധരന്‍റെ വീട്ടിലാണ് കവർച്ച. 

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോയ വീട്ടുകാർ നാല് ദിവസമായി സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് അലമാരകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ടെറസിലെ ഗ്രിൽസ് വാതിൽ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്.തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories