Share this Article
KERALAVISION TELEVISION AWARDS 2025
റാപ്പര്‍ വേടന്റെ പരിപാടിക്കിടെ പൊതുമുതല്‍ നശിപ്പിച്ചതായി പരാതി
Vedan's Event

റാപ്പര്‍ വേടന്റെ പാലക്കാട്ടെ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം പാലക്കാട്ടെ കോട്ടമൈതാനത്ത് നടന്ന സംഗീകപരിപാടിക്കിടെയായിരുന്നു സംഭവം. അതേസമയം പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ സംഘാടകരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭ അറിയിച്ചു. പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്നാണ് പാലക്കാട് കോട്ടമൈതാനത്ത് വേടന്റെ പരിപാടി സംഘടിപ്പിച്ചത്. ആളുകള്‍ സുരക്ഷാ ക്രമീകരണത്തിനായി ഒരുക്കിയ ബാരിക്കേഡുകള്‍ മറികടന്ന് ഇരച്ചുകയറിയതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories