Share this Article
Union Budget
ആയുധങ്ങളുമായി കാറിലെത്തി; യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി
വെബ് ടീം
9 hours 18 Minutes Ago
1 min read
youth kidnapped

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നാണ് വിവരം.KL 65 L 8306 എന്ന നമ്പറിലുള്ള കാറിലാണ് പ്രതികൾ കടന്നത്. അനൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോയതിന് കാരണമെന്നാണ് നിഗമനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories