തൃശ്ശൂർ അതിരപ്പിള്ളിയിൽ പള്ളിയിൽ പോയി മടങ്ങി വന്നവർക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെ അതിരപ്പിള്ളി അരൂർമുഴിയിലാണ് സംഭവം. പള്ളിയിലെ ഊട്ടുതിരുനാൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു നാട്ടുകാർ.
ഈ സമയത്താണ് കാട്ടാന ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്തത്. ആനയെ കണ്ട് ഭയന്നോടിയ വെറ്റിലപ്പാറ സ്വദേശി നിൽബിക്ക് താഴെ വീണ് പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ബഹളം വെച്ചതോടെ ആന കാട്ടിലേക്ക് മടങ്ങിപ്പോയി. കാട്ടാന ജനവാസ മേഖലയിൽ എത്തിയതിന്റെ ഭീതിയിലാണ് ഇപ്പോൾ നാട്ടുകാർ.