Share this Article
News Malayalam 24x7
പരിയാരം മെഡിക്കല്‍ കോളേജിൽ ഹൃദയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു
Patient Passes Away During Medical Procedure at Pariyaram Medical College

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. ചികിത്സപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ പരിയാരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഹൃദയ വാല്‍വിന്റെ ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ ദിവസമാണ്  ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടയാണ് ശസ്ത്രക്രിയ്ക്കായി ഫാത്തിമയെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം ഒരു വിവരവും ലഭിച്ചില്ലെന്നും രാത്രിയോടെ ഫാത്തിമ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനു പിന്നാലെ ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories