Share this Article
News Malayalam 24x7
യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 Man Found Deceased Inside Vehicle

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശി ആഷിക്കാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാറിനുള്ളില്‍ പുക ഉയരുന്ന നിലയില്‍ എന്തോ കത്തിച്ച നിലയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലും ആഷിക്കിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നതായി വിവരമുണ്ട്. കഴിഞ്ഞദിവസം സാധനങ്ങള്‍ വാങ്ങുന്നതിനായി വീട്ടില്‍നിന്ന് പുറത്തുപോയ ആഷിക്കിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories