Share this Article
News Malayalam 24x7
കൊച്ചിയില്‍ വിനോദയാത്രാ ബസുകള്‍ പിടിച്ചെടുത്തു
Tourist buses seized in Kochi

കൊച്ചിയില്‍ വിനോദയാത്രാ ബസുകള്‍ പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് യാത്രയ്ക്ക് ഒരുങ്ങിയ നാല് ബസുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. എളമക്കര ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ യാത്ര പോകാനിരുന്ന ബസുകളാണ് പുലര്‍ച്ചെ ക്സ്റ്റഡിയിലെടുത്തത്. മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കിയ ശേഷംവാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. വിനോദയാത്ര പോകാന്‍ ഇരുന്നൂറോളം കുട്ടികളാണ് എത്തിയിരുന്നത്.  ബസുകള്‍ പിടിച്ചെടുത്തതോടെ യാത്ര റദ്ദാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories