Share this Article
Union Budget
നിലമ്പൂരിൽ മത്സരരംഗത്ത് 12 സ്ഥാനാര്‍ത്ഥികള്‍; ആകെ ലഭിച്ചത് 17 നാമനിര്‍ദേശ പത്രികകള്‍; പി വി അന്‍വറിന്റെ അപരനായി അന്‍വര്‍ സാദത്ത്;
വെബ് ടീം
posted on 02-06-2025
1 min read
nilamboor

മലപ്പുറം: നിലമ്പൂരില്‍ സ്ഥാനാര്‍ഥികളെല്ലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ പോരാട്ടത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പോരിന് 12 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.ഇടതു സ്ഥാനാര്‍ത്ഥി എന്‍ സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്ജും ഇന്ന് പത്രിക നല്‍കി. ഈ മാസം അഞ്ചിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories