Share this Article
News Malayalam 24x7
ഊർജതന്ത്ര നൊബേൽ സമ്മാനം ഫ്രാൻസിസ് ഹാൽസന്; പുരസ്കാരം ബെൽജിയൻ ശാസ്ത്രജ്ഞന്
വെബ് ടീം
0 hours 50 Minutes Ago
1 min read
nobel

സ്റ്റോക്കോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബെൽജിയൻ ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസന്. അന്റാർട്ടിക്കയിലെ ദക്ഷിണ ധ്രുവത്തിൽ സ്ഥാപിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ ഡിറ്റക്ടറായ ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർമാണത്തിനും അതിന്റെ നേതൃത്വത്തിനും പ്രപഞ്ചത്തിലെ ഉയർന്ന ഊർജമുള്ള അസ്ട്രോഫിസിക്കൽ ന്യൂട്രിനോകളെയും അവയുടെ ഉറവിടങ്ങളെയും കണ്ടെത്തിയതിനുമാണ് അദ്ദേഹത്തിന് നൊബേൽ സമ്മാനം.

നിലവിൽ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസണിൽ പ്രഫസറായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ വർഷം (2025) ജോൺ ക്ലാർക്ക്, മൈക്കൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർക്കായിരുന്നു ഊർജതന്ത്ര നൊബേൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories