Share this Article
News Malayalam 24x7
തൃശ്ശൂർ സ്‌കൂൾ കായികമേള വിവാദം; വിദ്യാഭ്യാസ വകുപ്പ് അയച്ച കത്ത് പുറത്ത്
Thrissur School Sports Meet controversy

തൃശ്ശൂരിലെ സ്‌കൂള്‍ കായികമേളയുടെ വേദി തകര്‍ന്നുള്ള അപകടത്തില്‍ പ്രാഥമിക ആലോചനകള്‍ പ്രകാരം അയച്ച കത്ത് പുറത്ത് .തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അയച്ച കത്താണ് പുറത്തായത്. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയവും, പറവട്ടാനി  സ്റ്റേഡിയം വിട്ടുകൊടുക്കണം എന്നായിരുന്നു കത്തിലെ ആവശ്യം എന്നാല്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്ക്  തൃശ്ശൂര്‍ വേദിയാകുന്ന ചൂണ്ടിക്കാട്ടി ഫുട്‌ബോള്‍ മത്സരത്തിന് അനുമതി നിഷേധിച്ചു.തുടര്‍ന്ന് ഗ്രൂപ്പ് ആറിലെ മറ്റു മത്സരങ്ങള്‍ തൃശ്ശൂരില്‍ നടത്തുകയായിരുന്നുമത്സരങ്ങള്‍ നടക്കുന്ന സംബന്ധിച്ച് മന്ത്രിക്കോ, എംഎല്‍എക്കോ, മേയര്‍ക്കോ ഒരു അറിവും ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നലെ കായിക മന്ത്രിയുടെ പ്രതിരോധം . ഉദ്യോഗസ്ഥ വീഴ്ച മാത്രമെന്ന മന്ത്രിയുടെ വാദം പൊളിക്കുന്നതാണ് പുറത്തുവന്ന രേഖ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories