പത്തനംതിട്ട: കോന്നിയില്‍ ക്രെയിനിൽ സ്കൂട്ടറിടിച്ച് യുവതി മരിച്ചു.അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമിയില്‍ താമസിക്കുന്ന രാജി (36) ആണ് മരിച്ചത്.അറ്റകുറ്റപ്പണിക്കിടെ അരുവാപ്പുലത്താണ് സംഭവം. റോഡിലൂടെ എതിര്‍ദിശയില്‍ നിന്നും വന്ന ക്രെയിനില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.