Share this Article
KERALAVISION TELEVISION AWARDS 2025
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; നിത്യ പൂജാദി ദിനങ്ങള്‍ ആരംഭിച്ചു, വന്‍ ഭക്തജന തിരക്ക്
Kottiyoor Vaishakha Mahotsavam

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം നിത്യ പൂജാദി ദിനങ്ങള്‍ ആരംഭിച്ചതോടെ കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം തുടങ്ങി.  കൊട്ടിയൂര്‍ അക്കരെ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.കനത്ത മഴയെയും അവഗണിച്ച് നിരവധി ഭക്തരാണ് ദര്‍ശനത്തിനായി കൊട്ടിയൂരിലേക്ക് ഒഴുകിയെത്തുന്നത്. ബുധനാഴ്ച രാവിലെ മുതല്‍ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും തിരുവഞ്ചിറയിലുമുള്‍പ്പെടെ വലിയ തിരക്ക് അനുഭവപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്താന്‍ തുടങ്ങിയതാണ് കൊട്ടിയൂരില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണം. അക്കരെ സന്നിധാനത്ത് ദേവസ്വം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത് ഭക്തജനങ്ങള്‍ക്ക് ആശ്വാസമാകുന്നുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories