കോഴിക്കോട് എസ്എഫ്ഐ ദേശീയ സമ്മേളനത്തിനുവേണ്ടി മെഡിക്കൽ കോളേജ് ക്യാമ്പസിലെ വിദ്യാർഥികൾക്ക് നിർബന്ധിത അവധി നൽകിയ സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറകട്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറുമെന്ന് ഡി ഡി ഇ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് ഡയറക്ടർ ആണ് നടപടിയെടുക്കുക. പൊതുസമ്മേളനത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ ആണ് തീരുമാനമെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ടൗൺ ഏരിയ കമ്മിറ്റി നൽകിയ കത്ത് പുറത്തുവന്നിരുന്നു. വിദ്യാർത്ഥികൾക്ക് അവധി നൽകി പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ കെഎസ്‌യു പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി ഉണ്ടായത്.