പാലക്കാട് ഭാര്യയെ കൊലപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശമയച്ച് ഭർത്താവ്. പാലക്കാട് തൃത്താല ഒതളൂർ കൊങ്ങശ്ശേരി വളപ്പിൽ ഉഷ നന്ദിനി (57) ആണ് മരിച്ചത്. ഭർത്താവ് മുരളീധരനെ (62 ) തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വാട്സാപ്പ് ഗ്രൂപ്പിലാണ് കൊല നടത്തിയ ശേഷം ഭർത്താവ് ഓഡിയോ സന്ദേശം അയച്ചത്.
ഉഷ മരിച്ചു, ഉഷയെ ഞാൻ കൊന്നു. ഇത് എല്ലാവരെയും അറിയിക്കാൻ വേണ്ടി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരും ഫോണെടുത്തില്ല. അതുകൊണ്ടാണ് സന്ദേശം അയക്കുന്നത്. ഇതിൻ്റെ പേരിൽ എന്ത് ശിക്ഷ അനുഭവിക്കേണ്ടി വന്നാലും അതിന് താൻ തയ്യാറാണെന്നും പറയുന്ന ഓഡിയോ സന്ദേശമാണ് മുരളീധരൻ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. ഉഷ നന്ദിനി ഒരാഴ്ചയായി തളർന്ന് കിടപ്പിലായിരുന്നു.