Share this Article
News Malayalam 24x7
ടര്‍ബോ സ്റ്റൈല്‍ ആഘോഷം;വാഹനത്തിൽ പടക്കം പൊട്ടിച്ച് ഷാഫി പറമ്പിലിൻ്റെ വിജയം ആഘോഷിച്ച് പ്രവര്‍ത്തകര്‍
Turbo style celebration; Activists celebrated the victory of Shafi Parambi by bursting firecrackers in the vehicle

കാസർഗോഡ് ചെർക്കളയിൽ  തെരഞ്ഞെടുപ്പ് വിജയാഘോഷം അതിരുവിട്ടു. ഓടുന്ന വാഹനത്തിൽ പടക്കങ്ങൾ പൊട്ടിച്ചാണ് മുസ്ലിം ലീഗ് പ്രവർത്തകർ അപകട യാത്ര നടത്തിയത്. ഷാഫി പറമ്പിന്റെ വിജയഘോഷത്തിലാണ് ഗുരുതര ഗതാഗത നിയമലംഘനം നടത്തിയത്.

കാസറഗോഡ്-ചെർക്കള,ദേശീയപാതയിലാണ് ഓടുന്ന വാഹനത്തിൽ പടക്കങ്ങൾ പൊട്ടിച്ചുള്ള യാത്ര.  ഷാഫി പറമ്പിൽ ഫാൻസ് ആലമ്പാടിയുടെ  പ്രവർത്തകരാണ് ഗതാഗത നിയമലംഘനം നടത്തിയത്. വിജയഘോഷത്തിന്റെ  പേരിൽ പടക്കം പൊട്ടിച്ച് നഗരത്തിലൂടെ കിലോമീറ്റർ ദൂരമാണ് വാഹനം  സഞ്ചരിച്ചത്. ഭരണ സിര കേന്ദ്രത്തിലൂടെയാണ്  അപകടകരമായ യാത്ര.കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories