Share this Article
News Malayalam 24x7
കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 06-06-2024
1 min read
young-man-died-after-the-ceiling-fan-in-his-bedroom-fell-off

കണ്ണൂർ: കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് അപകടം. കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിക്കുകയായിരുന്നു. ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്. എന്നാൽ തുടക്കത്തിൽ ഷമീറിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. ദേഹത്തുണ്ടായിരുന്ന സിമന്‍റും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീർ തന്നെ വൃത്തിയാക്കിച്ചു. 

എന്നാൽ വൈകീട്ടോടെ വേദന കൂടുുകയായിരുന്നു. ഷമീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories