Share this Article
ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
വെബ് ടീം
19 hours 5 Minutes Ago
1 min read
CHALIYAR

മലപ്പുറം: ഊര്‍ക്കടവ് പാലത്തിനടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്‍ പെരുവയല്‍ മുണ്ടക്കല്‍ സ്വദേശി സുധീഷിന്റെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപം പുഴയുടെ നടുവില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് സുധീഷ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്.

വ്യാപകമായ തെരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്താനായത്.ഏറെ ചുഴികളും ശക്തമായ അടിയൊഴുക്കുമുള്ള പ്രദേശമായതിനാല്‍ ഊര്‍ക്കടവ് പാലത്തിന് സമീപം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ വിവിധ സേനാവിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, ഡിങ്കി ബോട്ട് സംഘം, ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍. പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ സുധീഷിനെ കണ്ടെത്താനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories