Share this Article
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Nedumbassery Road Accident Case

നെടുമ്പാശ്ശേരി വാഹനാപകട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.  ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പൊലീസ് തീരുമാനം. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കുക. അപകടസമയത്ത് സുഹൈല്‍ മറ്റ് ലഹരിവസ്തുക്കള്‍  ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ട്. ഇതിനായുള്ള നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലും കൂടുതല്‍ തെളിവെടുപ്പുകളും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.  കോടതി നിലപാട് അറിഞ്ഞ ശേഷമായിരിക്കും സുഹൈലിന്റെ കുടുംബത്തിന്റെ മൊഴി എടുക്കുക. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയും  അന്വേഷണ സംഘം മൊഴിയെടുക്കും. പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നത് അടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories