കൊച്ചി ചേരാനല്ലൂരില്‍ അമിതവേഗതയിൽ പാഞ്ഞുവന്ന ബെൻസ് കാർ സ്കൂട്ടറിൽ ഇടിച്ച് ഒരാള്‍ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. കാറോടിച്ച 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ ചേരാനല്ലൂരില്‍ വെച്ചാണ് സംഭവം. അമിതവേഗതയിൽ വന്ന കാർ ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അതിശക്തമായി ഇടിക്കുകയായിരുന്നു. സ്കൂട്ടർ പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ജയബാലകൃഷ്ണൻ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. തട്ടുകട നടത്തി ഉപജീവനം കഴിക്കുന്നയാളാണ് മരിച്ച ജയബാലകൃഷ്ണൻ.
അപകടമുണ്ടാക്കിയ കാറോടിച്ച 17 വയസ്സുകാരന് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.