Share this Article
മാനന്തവാടി അപകടം; കാര്‍ ഡ്രൈവർക്കെതിരെ കേസെടുത്തു
Mananthavady Accident

വയനാട്ടിലെ മാനന്തവാടിയില്‍ 12 വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ പ്രതിക്കെതിരെ കേസ്. കാര്‍ ഓടിച്ച അയലമൂല സ്വദേശി സജിക്കെതിരെ  മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മാനന്തവാടി സ്വദേശി രാജേഷിന്റെയും സ്വപ്‌നയുടെയും മകള്‍ ദിവയാണ് മരിച്ചത്. അനിയനൊപ്പം ട്യൂഷന് പോകുന്നതിനിടയിലായിരുന്നു അപകടം. വേഗത്തില്‍ എത്തിയ കാര്‍ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ദിവയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലാ. ഒപ്പം ഉണ്ടായിരുന്ന സഹോദരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories