Share this Article
News Malayalam 24x7
കൊല്ലത്ത് ഏഴാം ക്ലാസുകാരനെ കാണാനില്ല, വ്യാപക തെരച്ചിൽ‌, കുട്ടിയുടെ സൈക്കിൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി
വെബ് ടീം
1 hours 20 Minutes Ago
1 min read
ABRAHAM

കൊല്ലം: ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി  പരാതി. കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ആണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന വിദ്യാർഥി, സ്കൂൾ‌ വിട്ടു വീട്ടിൽ വന്നശേഷം തന്റെ സൈക്കിളിൽ പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ വീടിനു സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു കണ്ടെത്തി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ്, ആർപിഎഫ് എന്നിവർ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 3 വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്ത് ആണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയ കുട്ടിയുമായി കൊൽക്കത്തയിലേക്കു മടങ്ങിയിരുന്നു. അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയതാകാമെന്ന നിഗമനത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച്കൊ അന്വേഷണം പുരോഗമിക്കുകയാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ വിവരം അറിയിക്കണം:

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0474 2742072

ബിരേന്ദർ (കുട്ടിയുടെ പിതാവ്): +91 99956 38154


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories