Share this Article
News Malayalam 24x7
ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം; മാനനഷ്‌ടത്തിന് വക്കീൽ നോട്ടീസയച്ച് കെ പി ഉദയഭാനു
വെബ് ടീം
8 hours 36 Minutes Ago
1 min read
udayabhanu

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ‌ഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടീസയച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. ഫേസ്‌ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ കെ പി ഉദയഭാനു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് കെ പി ഉദയഭാനുവിന്റെ നീക്കം.

ഉദയഭാനുവിന്റെ പരാതിയിൽ ഇന്നലെ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുന്നു എന്നായിരുന്നു ഉദയഭാനു നൽകിയ പരാതി. പൊതു പ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണ് ഉദയഭാനുവെന്ന് വരുത്തിത്തീർക്കാൻ ശ്രീനാദേവി കുഞ്ഞമ്മ ശ്രമിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമ‌ർശിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories