Share this Article
News Malayalam 24x7
മിനികൂപ്പര്‍ വാഹനാപകട കേസ് പ്രതി സുഹൈല്‍ സജീവിനെ ജയില്‍ മാറ്റണമെന്ന അപേക്ഷ തള്ളി
Nedumbassery Accident Case

നെടുമ്പാശേരിയിൽ മിനികൂപ്പർ കാർ ഇടിച്ച് അപകടം ഉണ്ടായ സംഭവത്തിലെ പ്രതി സുഹൈലിനെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് നൽകിയ ഹർജി അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതർ ഈ ആവശ്യം ഉന്നയിച്ചത്. പ്രതിക്ക് വിയ്യൂർ ജയിലിലേക്ക് മാറാൻ അർഹതയില്ലെന്ന് കോടതി വിലയിരുത്തി.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ എബിൻ പോളിനെതിരെയുള്ള അന്വേഷണം ഉൗർജിതമാക്കി. ഇയാൾക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചിയിൽ സിനഗോഗിന് നേരെ നടന്ന തീയിടൽ സംഭവത്തിലും, ആലുവയിലെ ഒരു കാർ ഷോറൂമിലും ഇയാൾ തീയിട്ടിരുന്നതായാണ് വിവരം.

ഇക്കാര്യത്തിൽ എബിൻ പോളിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തതോടെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. തീവ്രവാദ ഗ്രൂപ്പുകളുമായുള്ള എബിൻ പോളിന്റെ ബന്ധം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ ടെലഗ്രാം ചാറ്റുകളിൽ നിന്ന് ഇതിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച ശേഷം എബിൻ പോളിനെ വീണ്ടും ചോദ്യം ചെയ്യും.

അപകടത്തിൽ മരിച്ച ദേവികയുടെ വീട്ടിലെത്തി അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories