Share this Article
News Malayalam 24x7
ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ യുവതികള്‍ മരിച്ചു
വെബ് ടീം
5 hours 20 Minutes Ago
1 min read
kottayam

 കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസ് ഇടിച്ച് മീനടം സ്വദേശികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനികളായ ആഷ്‌ലി(25), കൃപ (24) എന്നിവരാണ് മരിച്ചത്. കട്ടപ്പനയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന 'സിഎംഎസ്' എന്ന സ്വകാര്യ ബസിനടിയിൽപ്പെട്ടാണ് മരണം.

യുവതികൾ സഞ്ചരിച്ച സ്കൂട്ടറിന് തൊട്ടുമുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെയാണ് അപകടം. പിന്നാലെ വന്ന സ്കൂട്ടർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം തെറ്റി മറിയുകയും യുവതികൾ റോഡിലേക്ക് വീഴുകയുമായിരുന്നു. ഈ സമയം എതിർദിശയിൽ കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വന്ന 'സിഎംഎസ്' എന്ന സ്വകാര്യ ബസ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഇരുവരും തത്ക്ഷണം മരിച്ചു.

നിലവിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories