Share this Article
News Malayalam 24x7
കോഴിക്കോട് ലഹരിക്കടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു; പിതാവിനും ഗുരുതര പരിക്ക്
വെബ് ടീം
10 hours 54 Minutes Ago
1 min read
KOZHIKODE

കോഴിക്കോട് മീഞ്ചന്തയിൽ ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു. മീഞ്ചന്ത എരിങ്ങോട്ട് പറമ്പ് സ്വദേശി മിസ്ഹാബ് (30) ആണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് ഉമ്മർക്കോയ ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച പുലർച്ചെ മുതൽ ഉമ്മർകോയയും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായിരുന്ന മിസ്ഹാബിനെ ഇതിനുമുമ്പ് ലഹരിവിമോചന കേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സിച്ചിരുന്നെങ്കിലും ലഹരി ഉപയോഗത്തിൽ നിന്ന് ഇയാൾ പൂർണമായി മുക്തനായിരുന്നില്ല. മകൻ പതിവായി ലഹരി ഉപയോഗിക്കുന്നതും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നതും ഉമ്മർകോയ ചോദ്യം ചെയ്തിരുന്നു.

ചൊവ്വാഴ്ച രാവിലെയും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. തർക്കത്തിനിടയിൽ പ്രകോപിതനായ ഉമ്മർകോയ വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് എടുത്ത് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. ക്രൂരമായ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ മിസ്ഹാബിനെയും, അടിപിടിക്കിടെ പരിക്കേറ്റ പിതാവ് ഉമ്മർകോയയെയും വീട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും മിസ്ഹാബിന്റെ മരണം സംഭവിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories